Fuljar Soda Homemade || എന്റെ ആദ്യത്തെ യൂട്യൂബ് വീഡിയോ
മലയാളികളുടെ ഒരു കാലത്തെ പ്രിയങ്കരമായ പാനീയം ഫുൾജാർ സോഡ എങ്ങനെ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം എന്നതിനെ പറ്റിയാണ് ഈ വിഡിയോയിൽ പറയുന്നത്. ഒരു യൗറ്റുബെർ ആകണം എന്ന മുൻവിധിയോടെ അല്ല ഈ വീഡിയോ അപ്‌ലോഡ് ചെയ്തത്. മറിച്ച് ഒരു കാലത്തു എവിടെ നോക്കിയാലും തരംഗമായിരുന്ന ഫുൾജാർ സോഡ വീട്ടിൽ ഒന്ന് ഉണ്ടാക്കി നോക്കിയപ്പോൾ അത് ഒരു വീഡിയോ ആക്കി അപ്‌ലോഡ് ചെയ്തു എന്നെ ഉള്ളൂ. പക്ഷെ പിന്നീടും ഒരുപാടു വിഡിയോകൾ അപ്‌ലോഡ് ചെയ്യാൻ എനിക്ക് ഈ വീഡിയോ ഒരു പ്രചോദനമായി. ഒരുപക്ഷെ എപ്പോഴെങ്കിലും ഈ ചാനൽ ക്ലിക്ക് ആകുക ആണെങ്കിൽ അന്ന് നിങ്ങൾ എല്ലാം അറിയണം ഈ ഒരു വീഡിയോ ആയിരിക്കും ഒരു യൂട്യൂബർ എന്ന നിലയിൽ എന്റെ ആദ്യത്തെ വീഡിയോ.

Comments
Post a Comment